Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Elections Where

ജ​നാ​ധി​പ​ത്യം ത​ട​വ​റ​യി​ലാ​കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ

പൗ​​​​​​ര​​​​​​ന്മാ​​​​​​രു​​​​​​ടെ സ്വാ​​​​​​ത​​​​​​ന്ത്ര്യ​​​​​​ത്തി​​​​​​നു മു​​​​​​ൻ​​​​​​ഗ​​​​​​ണ​​​​​​ന ന​​​​​​ൽ​​​​​​കി​​​​​​യ മ​​​​​​ഹ​​​​​​ത്താ​​​​​​യ ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ പാ​​​​​​ര​​​​​​മ്പ​​​​​​ര്യ​​​​​​മാ​​​​​​ണ് ഇ​​​​​ന്ത്യ​​​​​യു​​​​​ടേ​​​​​ത്. ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​നാ ശി​​​​​​ല്പി​​​​​​യാ​​​​​​യ ഡോ. ​​​​​​ബി.​​​​​​ആ​​​​​​ർ. അം​​​​​​ബേ​​​​​​ദ്ക​​​​​​റും പ​​​​​​ണ്ഡി​​​​​​റ്റ് ജ​​​​​​വ​​​​​​ഹ​​​​​​ർ​​​​​​ലാ​​​​​​ൽ നെ​​​​​​ഹ്റു​​​​​​വും മ​​​​​​ഹാ​​​​​​ത്മാ​​​​​​ഗാ​​​​​​ന്ധി​​​​​​യും ചേ​​​​​​ർ​​​​​​ന്ന് രാ​​​​​​ജ്യ​​​​​​ത്തെ മു​​​​​​ന്നോ​​​​​​ട്ട് ന​​​​​​യി​​​​​​ച്ച​​​​​​പ്പോ​​​​​​ൾ "ഒ​​​​​​രാ​​​​​​ൾ​​​​​​ക്ക് ഒ​​​​​​രു വോ​​​​​​ട്ട്, ആ ​​​​​​വോ​​​​​​ട്ടി​​​​​​ന് ഒ​​​​​​രേ മൂ​​​​​​ല്യം' എ​​​​​​ന്ന ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​നാ ത​​​​​​ത്വം യാ​​​​​​ഥാ​​​​​​ർ​​​​​​ഥ്യ​​​​​​മാ​​​​​​യി.

എ​​​​​​ന്നാ​​​​​​ൽ, ഇ​​​​​​ന്ന് ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​നാ സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ളെ സ്വ​​​​​​ന്തം കാ​​​​​​ര്യ​​​​​​സാ​​​​​​ധ്യ​​​​​​ത്തി​​​​​​നാ​​​​​​യി വ​​​​​​ശം​​​​​​വ​​​​​​ദ​​​​​​രാ​​​​​​ക്കു​​​​​​ക​​​​​​യും, ജ​​​​​​ന​​​​​​വി​​​​​​ധി​​​​​​യെ അ​​​​​​ട്ടി​​​​​​മ​​​​​​റി​​​​​​ക്കാ​​​​​​ൻ ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ട​​​​​​ത്തി​​​​​​ന്‍റെ കു​​​​​​ഴ​​​​​​ലൂ​​​​​​ത്തു​​​​​​കാ​​​​​​രാ​​​​​​യി അ​​​​​​വ​​​​​​രെ മാ​​​​​​റ്റു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​ന്ന ഭ​​​​​​യാ​​​​​​ന​​​​​​ക​​​​​​മാ​​​​​​യ ദു​​​​​​ര​​​​​​വ​​​​​​സ്ഥ​​​​​​യ്ക്കാ​​​​​​ണ് ഭാ​​​​​​ര​​​​​​തം സാ​​​​​​ക്ഷ്യംവ​​​​​​ഹി​​​​​​ക്കു​​​​​​ന്ന​​​​​​ത്.

നി​​​​​​യ​​​​​​മ​​​​​​ന​​​​​​ത്തി​​​​​​ലെ അ​​​​​​ട്ടി​​​​​​മ​​​​​​റി-2023ലെ ​​​​​​നി​​​​​​യ​​​​​​മം

ഒ​​​​​​രു സ്വ​​​​​​ത​​​​​​ന്ത്ര തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ് ക​​​​​​മ്മി​​​​​​ഷ​​​​​​ന്‍റെ സു​​​​​​താ​​​​​​ര്യ​​​​​​ത ആ​​​​​​രം​​​​​​ഭി​​​​​​ക്കു​​​​​​ന്ന​​​​​​ത് അ​​​​​​തി​​​​​​ന്‍റെ ത​​​​​​ല​​​​​​പ്പ​​​​​​ത്തു​​​​​​ള്ള ക​​​​​​മ്മി​​​​​​ഷ​​​​​​ണ​​​​​​ർ​​​​​​മാ​​​​​​രു​​​​​​ടെ നി​​​​​​യ​​​​​​മ​​​​​​ന​​​​​​ത്തി​​​​​​ലൂ​​​​​​ടെ​​​​​​യാ​​​​​​ണ്. ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​ന​​​​​​യു​​​​​​ടെ 324-ാം അ​​​​​​നു​​​​​​ച്ഛേ​​​​​​ദം അ​​​​​​നു​​​​​​സ​​​​​​രി​​​​​​ച്ച് തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ് ക​​​​​​മ്മി​​​​​​ഷ​​​​​​നെ നി​​​​​​യ​​​​​​മി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ന് പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​​ന്‍റ് നി​​​​​​യ​​​​​​മം കൊ​​​​​​ണ്ടു​​​​​​വ​​​​​​ര​​​​​​ണ​​​​​​മെ​​​​​​ന്ന് വ്യ​​​​​​വ​​​​​​സ്ഥ​​​​​​യു​​​​​​ണ്ട്.

2023 മാ​​​​​​ർ​​​​​​ച്ച് 2-ന് ​​​​​​സു​​​​​​പ്രീം കോ​​​​​​ട​​​​​​തി​​​​​​യു​​​​​​ടെ അ​​​​​​ഞ്ചം​​​​​​ഗ ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​നാ ബെ​​​​​​ഞ്ച് ഒ​​​​​​രു ച​​​​​​രി​​​​​​ത്ര വി​​​​​​ധി പു​​​​​​റ​​​​​​പ്പെ​​​​​​ടു​​​​​​വി​​​​​​ച്ചു. പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​​ന്‍റ് നി​​​​​​യ​​​​​​മം കൊ​​​​​​ണ്ടു​​​​​​വ​​​​​​രു​​​​​​ന്ന​​​​​​തു​​​​​​വ​​​​​​രെ, തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ് ക​​​​​​മ്മി​​​​​​ഷ​​​​​​ണ​​​​​​ർ​​​​​​മാ​​​​​​രെ നി​​​​​​യ​​​​​​മി​​​​​​ക്കു​​​​​​ന്ന​​​​​​ത് പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി, ലോ​​​​​​ക്‌​​​​​​സ​​​​​​ഭ​​​​​​യി​​​​​​ലെ പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ നേ​​​​​​താ​​​​​​വ്, സു​​​​​​പ്രീം​​​​​കോ​​​​​​ട​​​​​​തി ചീ​​​​​​ഫ് ജ​​​​​​സ്റ്റീ​​​​​​സ് എ​​​​​​ന്നി​​​​​​വ​​​​​​ര​​​​​​ട​​​​​​ങ്ങി​​​​​​യ സ​​​​​​മി​​​​​​തി​​​​​​യാ​​​​​​യി​​​​​​രി​​​​​​ക്ക​​​​​​ണം എ​​​​​​ന്നാ​​​​​​യി​​​​​​രു​​​​​​ന്നു വി​​​​​​ധി.

എ​​​​​​ന്നാ​​​​​​ൽ ആ ​​​​​​വി​​​​​​ധി​​​​​​യു​​​​​​ടെ നി​​​​​​ഷ്പ​​​​​​ക്ഷ​​​​​​ത​​​​​​യെ മ​​​​​​റി​​​​​​ക​​​​​​ട​​​​​​ക്കാ​​​​​​ൻ 2023 ഡി​​​​​​സം​​​​​​ബ​​​​​​ർ 12ന് ​​​​​​കേ​​​​​​ന്ദ്ര സ​​​​​​ർ​​​​​​ക്കാ​​​​​​ർ നി​​​​​യ​​​​​മം പാ​​​​​​സാ​​​​​​ക്കി. അ​​​​​​തി​​​​​​ൽ സു​​​​​​പ്രീം​​​​​കോ​​​​​​ട​​​​​​തി ചീ​​​​​​ഫ് ജ​​​​​​സ്റ്റീ​​​​​​സി​​​​​​നെ സ​​​​​​മി​​​​​​തി​​​​​​യി​​​​​​ൽ നി​​​​​​ന്ന് പു​​​​​​റ​​​​​​ത്താ​​​​​​ക്കി, പ​​​​​​ക​​​​​​രം പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി നോ​​​​​​മി​​​​​​നേ​​​​​​റ്റ് ചെ​​​​​​യ്യു​​​​​​ന്ന ഒ​​​​​​രു കേ​​​​​​ന്ദ്ര കാ​​​​​​ബി​​​​​​ന​​​​​​റ്റ് മ​​​​​​ന്ത്രി​​​​​​യെ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടു​​​​​​ത്തി. മൂ​​​​​​ന്നം​​​​​​ഗ സ​​​​​​മി​​​​​​തി​​​​​​യി​​​​​​ൽ ഭൂ​​​​​​രി​​​​​​പ​​​​​​ക്ഷം ഭ​​​​​​ര​​​​​​ണ​​​​​​പ​​​​​​ക്ഷ​​​​​​ത്താ​​​​​​കു​​​​​​ന്ന​​​​​​തോ​​​​​​ടെ, ത​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് ഇ​​​​​​ഷ്‌​​​​​ട​​​​​മു​​​​​​ള്ള​​​​​​വ​​​​​​രെ​​​​​മാ​​​​​​ത്രം തി​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ് ക​​​​​​മ്മി​​​​​​ഷ​​​​​​ന്‍റെ ത​​​​​​ല​​​​​​പ്പ​​​​​​ത്ത് നി​​​​​​യ​​​​​​മി​​​​​​ക്കാ​​​​​​ൻ വ​​​​​​ഴി​​​​​തു​​​​​​റ​​​​​​ന്നു.

ഫോം ​​​​​ആ​​​​​റി ​ലെ ​​​​​മാ​​​​​​റ്റ​​​​​​വും സു​​​​​​പ്രീം​​​​​കോ​​​​​​ട​​​​​​തി​​​​​​യു​​​​​​ടെ പ​​​​​​രാ​​​​​​മ​​​​​​ർ​​​​​​ശ​​​​​​വും

പ്ര​​​​​​ത്യേ​​​​​​ക തീ​​​​​​വ്ര വോ​​​​​​ട്ട​​​​​​ർ​​​​​പ​​​​​​ട്ടി​​​​​​ക പു​​​​​​തു​​​​​​ക്ക​​​​​​ൽ ന​​​​​​ട​​​​​​പ​​​​​​ടി​​​​​​യു​​​​​​ടെ മ​​​​​​റ​​​​​​വി​​​​​​ൽ ല​​​​​​ക്ഷ​​​​​​ക്ക​​​​​​ണ​​​​​​ക്കി​​​​​​ന് വോ​​​​​​ട്ട​​​​​​ർ​​​​​​മാ​​​​​​രു​​​​​​ടെ പേ​​​​​​രു​​​​​​ക​​​​​​ൾ വെ​​​​​​ട്ടി​​​​​​മാ​​​​​​റ്റ​​​​​​പ്പെ​​​​​​ട്ടു. പു​​​​​​തി​​​​​​യ വോ​​​​​​ട്ട് ചേ​​​​​​ർ​​​​​​ക്കാ​​​​​​നു​​​​​​ള്ള ഫോം ​​​​​ആ​​​​​റി​​​​​​നോ​​​​​​ടൊ​​​​​​പ്പം ഒ​​​​​​രു അ​​​​​​ധി​​​​​​ക ഡി​​​​​​ക്ല​​​​​​റേ​​​​​​ഷ​​​​​​ൻ കൂ​​​​​​ട്ടി​​​​​​ച്ചേ​​​​​​ർ​​​​​​ത്ത​​​​​​താ​​​​​​ണ് വി​​​​​​വാ​​​​​​ദ​​​​​​മാ​​​​​​യ​​​​​​ത്. അ​​​​തി​​​​ന് സു​​​​പ്രീം​​​​കോ​​​​ട​​​​തി അ​​​​നു​​​​മ​​​​തി​​​​യി​​​​ല്ലെ​​​​ന്ന​​​​തും പി​​​​ന്നീ​​​​ട് തെ​​​​ളി​​​​ഞ്ഞു. ഇ​​​​തി​​​​നി​​​​ടെ ക​​​​മ്മി​​​​ഷ​​​​നി​​​​ലെ അ​​​​ഭി​​​​പ്രാ​​​​യ​​​​വ്യ​​​​ത്യാ​​​​സ​​​​ങ്ങ​​​​ളും പു​​​​റ​​​​ത്തു​​​​വ​​​​ന്നു.

സെ​​​​​​‌ക‌്ഷ​​​​​​ൻ 16- വി​​​​​​വാ​​​​​​ദ​​​​​​മാ​​​​​​യ നി​​​​​​യ​​​​​​മ​​​​​​പ​​​​​​രി​​​​​​ര​​​​​​ക്ഷ

ഈ ​​​​​​വി​​​​​​വാ​​​​​​ദ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കൊ​​​​​​പ്പം ചേ​​​​​​ർ​​​​​​ത്ത് വാ​​​​​​യി​​​​​​ക്കേ​​​​​​ണ്ട​​​​​​താ​​​​​​ണ് 2023ലെ ​​​​​​പു​​​​​​തി​​​​​​യ നി​​​​​​യ​​​​​​മ​​​​​​ത്തി​​​​​​ലെ സെ​​​​​​ക്ഷ​​​​​​ൻ 16. ഇ​​​ത​​​നു​​​സ​​​രി​​​ച്ച് പ​​​​​​ദ​​​​​​വി​​​​​​യി​​​​​​ൽ ഇ​​​​​​രി​​​​​​ക്കു​​​​​​മ്പോ​​​​​​ൾ മാ​​​​​​ത്ര​​​​​​മ​​​​​​ല്ല, സ്ഥാ​​​​​​ന​​​​​​മൊ​​​​​​ഴി​​​​​​ഞ്ഞ ശേ​​​​​​ഷ​​​​​​വും കേ​​​​​​സ് എ​​​​​​ടു​​​​​​ക്കാ​​​​​​ൻ ക​​​​​​ഴി​​​​​​യി​​​​​​ല്ല. ഔ​​​​​​ദ്യോ​​​​​​ഗി​​​​​​ക കൃ​​​​​​ത്യ​​​​​​മാ​​​​​​ണെ​​​​​​ന്ന് തോ​​​​​​ന്നി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന പ്ര​​​​​​വൃ​​​​​​ത്തി​​​​​​ക്കും സം​​​​​​ര​​​​​​ക്ഷ​​​​​​ണം ല​​​​​​ഭി​​​​​​ക്കും. സാ​​​​​​ധാ​​​​​​ര​​​​​​ണ​​​​​​യാ​​​​​​യി പൊ​​​​​​തു​​​​​​സേ​​​​​​വ​​​​​​ക​​​​​​ർ​​​​​​ക്കു​​​​​​ള്ള സം​​​​​​ര​​​​​​ക്ഷ​​​​​​ണ നി​​​​​​യ​​​​​​മ​​​​​​ങ്ങ​​​​​​ളി​​​​​​ൽ "ന​​​​​​ല്ല വി​​​​​​ശ്വാ​​​​​​സ​​​​​​ത്തി​​​​​​ൽ ചെ​​​​​​യ്ത പ്ര​​​​​​വൃ​​​​​​ത്തി' എ​​​​​​ന്ന് നി​​​​​​ബ​​​​​​ന്ധ​​​​​​ന​​​​​​യു​​​​​​ണ്ട്. അ​​​തും ഒ​​​​​​ഴി​​​​​​വാ​​​​​​ക്കി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്നു എ​​​​​​ന്നാ​​​​​​ണ് നി​​​​​​യ​​​​​​മ​​​​​​വി​​​​​​ദ​​​​​​ഗ്ധ​​​​​​ർ ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ട്ടു​​​​​​ന്ന​​​​​​ത്.

ആ​​​​​​റ് സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലെ ആ​​​​​​രോ​​​​​​പ​​​​​​ണ​​​​​​ങ്ങ​​​​​​ൾ-ഒ​​​​​​രു പ​​​​​​ഠ​​​​​​നം

പ​​​​​​ശ്ചി​​​​​​മ ബം​​​​​​ഗാ​​​​​​ൾ, മ​​​​​​ഹാ​​​​​​രാ​​​​​​ഷ‌്ട്ര, ഡ​​​​​​ൽ​​​​​​ഹി, മ​​​​​​ധ്യ​​​​​​പ്ര​​​​​​ദേ​​​​​​ശ്, പ​​​​​​ഞ്ചാ​​​​​​ബ്, ഒ​​​​​​ഡീ​​​​​​ഷ എ​​​​​​ന്നീ സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽ എ​​​​​സ്ഐ​​​​​ആ​​​​​ർ ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ളു​​​​​​ടെ മ​​​​​​റ​​​​​​വി​​​​​​ൽ ക്ര​​​​​​മ​​​​​​ക്കേ​​​​​​ട് ന​​​​​​ട​​​​​​ന്ന​​​​​​താ​​​​​​യി പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ​​​​​ക​​​​​​ക്ഷി​​​​​​ക​​​​​​ൾ ആ​​​​​​രോ​​​​​​പി​​​​​​ക്കു​​​​​​ന്നു. ഇ​​​​​​വ​​​​​​യെ​​​​​​ല്ലാം ആ​​​​​​രോ​​​​​​പ​​​​​​ണ​​​​​​ങ്ങ​​​​​​ളാ​​​​​​ണ്, എ​​​​​​ന്നു പ​​​​​​റ​​​​​​ഞ്ഞ് ത​​​​​​ടി​​​​​​ത​​​​​​പ്പാ​​​​​​ൻ ശ്ര​​​​​​മി​​​​​​ച്ചേ​​​​​​ക്കാം. പ​​​​​​ക്ഷെ ഇ​​​​​​തി​​​​​​നെ​​​​​​ല്ലാം മ​​​​​​റു​​​​​​പ​​​​​​ടി പ​​​​​​റ​​​​​​യേ​​​​​​ണ്ട​​​​​​ത് തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ് ക​​​​​​മ്മി​​​​​​ഷ​​​​​​നാ​​​​​​ണ്. പ്രാ​​​​​​ദേ​​​​​​ശി​​​​​​ക ത​​​​​​ല​​​​​​ത്തി​​​​​​ൽ ബി​​​​​എ​​​​​ൽ​​​​​ഒ​​​​​മാ​​​​​​ർ വീ​​​​​​ടു​​​​​​ക​​​​​​ളി​​​​​​ൽ നേ​​​​​​രി​​​​​​ട്ടെ​​​​​​ത്തി ന​​​​​​ട​​​​​​ത്തി​​​​​​യി​​​​​​രു​​​​​​ന്ന സ​​​​​​ർ​​​​​​വേ​​​​​​ക​​​​​​ൾ​​​​​​ക്ക് പ​​​​​​ക​​​​​​രം ഡ​​​​​​ൽ​​​​​​ഹി​​​​​​യി​​​​​​ലി​​​​​​രു​​​​​​ന്ന് അ​​​​​​ൽ​​​​​​ഗോ​​​​​​രി​​​​​​തം ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ച് വോ​​​​​​ട്ടു​​​​​​ക​​​​​​ൾ നീ​​​​​​ക്കം ചെ​​​​​​യ്യു​​​​​​ന്നു എ​​​​​​ന്ന​​​​​​താ​​​​​​ണ് പ്ര​​​​​​ധാ​​​​​​ന​​​​​​മാ​​​​​​യി ഉ​​​​​​ന്ന​​​​​​യി​​​​​​ക്കു​​​​​​ന്ന​​​​​​ത്.

വോ​​​​​​ട്ട​​​​​​ർ​​​പ​​​​​​ട്ടി​​​​​​ക​​​​​​യി​​​​​​ലെ ഈ ​​​​​​ക്ര​​​​​​മ​​​​​​ക്കേ​​​​​​ടി​​​​​​നെ കു​​​​​​റി​​​​​​ച്ച് രാ​​​​​​ഹു​​​​​​ൽ ഗാ​​​​​​ന്ധി 2025 മു​​​​​​ത​​​​​​ൽ ത​​​​​​ന്നെ മു​​​​​​ന്ന​​​​​​റി​​​​​​യി​​​​​​പ്പ് ന​​​​​​ൽ​​​​​​കി​​​​​​യി​​​​​​രു​​​​​​ന്നു. രാ​​​​​​ഹു​​​​​​ൽ ഗാ​​​​​​ന്ധി ഉ​​​​​​ന്ന​​​​​​യി​​​​​​ച്ച​​​​​​ത് വെ​​​​​​റും രാ​​​​​​ഷ്ട്രീ​​​​​​യ ആ​​​​​​രോ​​​​​​പ​​​​​​ണ​​​​​​മ​​​​​​ല്ല, മ​​​​​​റി​​​​​​ച്ച് സ്ഥാ​​​​​​പ​​​​​​ന​​​​​​ത്തി​​​​​​നു​​​​​​ള്ളി​​​​​​ലെ യാ​​​​​​ഥാ​​​​​​ർ​​​​​​ഥ്യ​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു എ​​​​​​ന്ന് ഇ​​​​​​തോ​​​​​​ടെ തെ​​​​​​ളി​​​​​​ഞ്ഞു. നി​​​​​​യ​​​​​​മ​​​​​​ന പ്ര​​​​​​ക്രി​​​​​​യ​​​​​​യി​​​​​​ൽ സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി ചീ​​​​​ഫ് ജ​​​​​സ്റ്റീ​​​​​സ് അ​​​​​​ട​​​​​​ങ്ങു​​​​​​ന്ന നി​​​​​​ഷ്പ​​​​​​ക്ഷ സ​​​​​​മി​​​​​​തി​​​​​​യെ തി​​​​​​രി​​​​​​ച്ചു​​​​​​കൊ​​​​​​ണ്ടു​​​​​​വ​​​​​​രി​​​​​​ക​​​​​​യും, വോ​​​​​​ട്ട​​​​​​ർ പ​​​​​​ട്ടി​​​​​​ക​​​​​​യി​​​​​​ലെ ആ​​​​​​ശ​​​​​​ങ്ക​​​​​​ക​​​​​​ൾ പ​​​​​​രി​​​​​​ഹ​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്തെ​​​​​​ങ്കി​​​​​​ൽ മാ​​​​​​ത്ര​​​​​​മേ ജ​​​​​​ന​​​​​​വി​​​​​​ശ്വാ​​​​​​സം വീ​​​​​​ണ്ടെ​​​​​​ടു​​​​​​ക്കാ​​​​​​നാ​​​​​​കൂ.

ന​​​​​​മ്മു​​​​​​ടെ ചോ​​​​​​ദ്യം

ഒ​​​​​​രു ഗ്രാ​​​​​​മ​​​​​​ത്തി​​​​​​ലെ സാ​​​​​​ധാ​​​​​​ര​​​​​​ണ വോ​​​​​​ട്ട​​​​​​റെ സം​​​​​​ബ​​​​​​ന്ധി​​​​​​ച്ച് കാ​​​​​​ര്യം വ​​​​​​ള​​​​​​രെ ല​​​​​​ളി​​​​​​ത​​​​​​മാ​​​​​​ണ്: ത​​​​​ന്‍റെ പേ​​​​​​ര് വോ​​​​​​ട്ട​​​​​​ർ പ​​​​​​ട്ടി​​​​​​ക​​​​​​യി​​​​​​ൽ ഉ​​​​​​ണ്ടാ​​​​​​ക​​​​​​ണം. അ​​​​​​ത് അ​​​​​​ന്യാ​​​​​​യ​​​​​​മാ​​​​​​യി വെ​​​​​​ട്ടി​​​​​​മാ​​​​​​റ്റ​​​​​​പ്പെ​​​​​​ട്ടാ​​​​​​ൽ ചോ​​​​​​ദ്യം​​​​​ചെ​​​​​​യ്യാ​​​​​​ൻ ത​​​​​നി​​​​​​ക്ക് അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​മു​​​​​​ണ്ടാ​​​​​​ക​​​​​​ണം. വോ​​​​​​ട്ട​​​​​​വ​​​​​​കാ​​​​​​ശം അ​​​​​​പ​​​​​​ഹ​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​ർ​​​​​​ക്ക് ആ​​​​​​ജീ​​​​​​വ​​​​​​നാ​​​​​​ന്ത ക​​​​​​വ​​​​​​ചം ഉ​​​​​​ണ്ടാ​​​​​​ക​​​​​​രു​​​​​​ത്.

ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​ത്തി​​​​​​ൽ അ​​​​​​വ​​​​​​സാ​​​​​​ന വാ​​​​​​ക്ക് വോ​​​​​​ട്ട​​​​​​റു​​​​​​ടേ​​​​​​ത് ത​​​​​​ന്നെ​​​​​​യാ​​​​​​യി​​​​​​രി​​​​​​ക്ക​​​​​​ണം. ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​ന ഉ​​​​​​യ​​​​​​ർ​​​​​​ത്തി​​​​​​പ്പി​​​​​​ടി​​​​​​ക്കു​​​​​​ന്ന മൂ​​​​​​ല്യ​​​​​​ങ്ങ​​​​​​ളും പൗ​​​​​​ര​​​​​​ന്‍റെ അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​ങ്ങ​​​​​​ളും സം​​​​​​ര​​​​​​ക്ഷി​​​​​​ക്കാ​​​​​​ൻ ഇ​​​​​​ന്ത്യ​​​​​​ൻ നാ​​​​​​ഷ​​​​​​ണ​​​​​​ൽ കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് ന​​​​​​ട​​​​​​ത്തു​​​​​​ന്ന പോ​​​​​​രാ​​​​​​ട്ട​​​​​​ങ്ങ​​​​​​ൾ ച​​​​​​രി​​​​​​ത്ര​​​​​​ത്തി​​​​​​ൽ പൊ​​​​​​ൻ​​​​​​അ​​​​​​ക്ഷ​​​​​​ര​​​​​​ങ്ങ​​​​​​ളാ​​​​​​ൽ അ​​​​​​ട​​​​​​യാ​​​​​​ള​​​​​​പ്പെ​​​​​​ടു​​​​​​ത്ത​​​​​​പ്പെ​​​​​​ടും. ആ ​​​​​​പോ​​​​​​രാ​​​​​​ട്ട​​​​​​വീ​​​​​​ഥി​​​​​​ക​​​​​​ളി​​​​​​ൽ മു​​​​​​ൻ​​​​​​നി​​​​​​ര​​​​​​യി​​​​​​ൽ നി​​​​​​ല​​​​​​യു​​​​​​റ​​​​​​പ്പി​​​​​​ക്കാ​​​​​​ൻ ക​​​​​​ഴി​​​​​​ഞ്ഞു എ​​​​​​ന്ന​​​​​​ത് ഒ​​​​​​രു പൊ​​​​​​തു​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​ൻ എ​​​​​​ന്ന നി​​​​​​ല​​​​​​യി​​​​​​ൽ എ​​​​​​ന്നെ സം​​​​​​ബ​​​​​​ന്ധി​​​​​​ച്ച് ഏ​​​​​​റെ അ​​​​​​ഭി​​​​​​മാ​​​​​​ന​​​​​​ക​​​​​​ര​​​​​​മാ​​​​ണ്.

ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​ന​​​​​​യും പൗ​​​​​​ര​​​​​​ന്‍റെ വോ​​​​​​ട്ട​​​​​​വ​​​​​​കാ​​​​​​ശ​​​​​​വും സം​​​​​​ര​​​​​​ക്ഷി​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​തു​​​​വ​​​​​​രെ ഈ ​​​​​​പോ​​​​​​രാ​​​​​​ട്ട​​​​​​വും സ​​​​​​മ​​​​​​ര​​​​​​ങ്ങ​​​​​​ളും തു​​​​​​ട​​​​​​ർ​​​​​​ന്നു കൊ​​​​​​ണ്ടേ​​​​​​യി​​​​​​രി​​​​​​ക്കും.

Latest News

Corehub Up